പെയ്തൊഴിഞ്ഞു (ആട്ടക്കഥ )
This page was generated on April 27, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് ,കലാരഞ്ജിനി ,രാഘവന്‍ ,ഇറീന യാക്കോബി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:05.

പെയ്തൊഴിഞ്ഞു ശ്യാമ വാനം
രാത്രി നക്ഷത്രങ്ങള്‍ പോലെ (2)
വെണ്ണിലാവിന്‍ കണ്ണു നീരില്‍
വേനല്‍ വിങ്ങും വേദനയില്‍
വീണുറങ്ങും പൈതല്‍ പോലെ
(പെയ്തൊഴിഞ്ഞു ശ്യാമ വാനം)


സ്നേഹ സന്ധ്യ കാത്തു വയ്ക്കും
കൈവിളക്കിന്‍ നാളം പോലെ (2)
മിന്നി മിന്നി മാഞ്ഞു പോകും
മിന്നലിന്റെ മൌനം പോലെ
ഏതു ജന്മ ബന്ധമാവാം
നമ്മള്‍ക്കുള്ള ബന്ധനമായ്
(പെയ്തൊഴിഞ്ഞു ശ്യാമവാനം)


ചാന്ദ്രശിലപോലെ കത്തും
സായാഹ്നത്തിന്‍ വേദനയില്‍ (2)
മെല്ലെ മണ്ണില്‍ വീണടരും
പൂവിതള്‍ തുള്ളിപോലെ
എന്നെയെന്തിനീ വഴിയില്‍
തപ്തമാമൊരോര്‍മ്മയാക്കി
(പെയ്തൊഴിഞ്ഞു ശ്യാമവാനം)








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts