പൊന്മുരളിയൂതും (ആര്യൻ )
This page was generated on May 8, 2024, 1:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരഘുകുമാർ
ഗാനരചനകൈതപ്രം
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മോനിഷ ,രമ്യ കൃഷ്ണൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:51.

 മം..ഉം.ലാലാ.ആഹാ..
പാപപമരിരിനി നിസരിഗമാഗരിഗാരിസ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
കനവിലൊഴുകാം ഭാവമായ്‌.. ആരുമറിയാതെ..
പൊന്മുരളി ഊതും കാറ്റില്‍ താളമിയലും പോലെ ...

മാരനുഴിയും പീലി വിരിയും മാരി മുകിലുരുകുമ്പോള്‍ ..(2)
തിരകളില്‍ തിരയായ്‌ നുരയുമ്പോള്‍.. കഞ്ചുകം കുളിരെ മുറുകുമ്പോള്‍ ..
പവിഴമാ മാറില്‍ തിരയും ഞാന്‍ ആരുമറിയാതെ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
ലാലാലലാല ...ലാലാലലാല ...

സങ്കല്‍പ്പ മന്ദാരം തളിരിടും രാസ കുഞ്ചങ്ങളില്‍.. (2)
കുങ്കുമം കവരും സന്ധ്യകളില്‍ ..അഴകിലെ അഴകായ്‌ അലയുമ്പോള്‍ ..
കാണ്മു നാം അരികെ ശുഭകാലം ..ആരുമറിയാതെ ..
പൊന്മുരളി ഊതും കാറ്റില്‍ ഈണമലിയും പോലെ ..
പഞ്ചമം തേടും കുയിലിന്‍ താളമിയലും പോലെ ..
കനവിലൊഴുകാം ഭാവമായ്‌.. ആരുമറിയാതെ..
തംതനന താനാരോ തംതന ന താനാരോ... ലാലലാ... ലാലലാ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts