വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | വേണു നാഗവള്ളി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:36.
എന്നെന്നേക്കുമായ് നീ മറഞ്ഞൂ ഞങ്ങളെ വേർപിരിഞ്ഞൂ എങ്കിലുമോർമ്മ തൻ പൊന്നമ്പലങ്ങളിൽ ഇന്നും കെടാവിളക്കല്ലോ നീ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) ആയിരം നാമങ്ങൾ നാവിലുണർന്നാലും അവിടുത്തെ നാമത്തിനു തുല്യമാണോ (2) ആയിരം ഗാനങ്ങൾ കേട്ടുറങ്ങീടിലും അവിടുത്തെ താരാട്ടിൻ ഈണമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) ആയിരം വിഭവങ്ങൾ ആരു വിളമ്പീടിലും അവിടുത്തെ പാൽച്ചോറിനു തുല്യമാമോ (2) ആയിരം ദൈവങ്ങൾക്കമ്പലം തീർത്താലും അവിടുത്തെ പൂജക്കു തുല്യമാമോ അമ്മേ അമ്മേ അമ്മേ (എന്നെന്നേക്കുമായ്....) |