വിശദവിവരങ്ങള്‍ | |
വര്‍ഷം | 1960 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | എ എം രാജ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:40.
സ്ത്രീ : എന്‍ കണ്ണിന്റെ കടവിലടുത്താല്‍ കാണുന്ന കൊട്ടാരത്തില്‍ പ്രാണന്റെ നാടുഭരിക്കണ സുല്‍ത്താനുണ്ടു് പാടിയാടി നാടുവാഴണ സുല്‍ത്താനുണ്ടു് ഒരു സുല്‍ത്താനുണ്ടു് പുരു: എന്‍ കരളിന്റെ കതകുതുറന്നാല്‍ കാണുന്ന പൂങ്കാവിങ്കല് മാണിക്ക മണിയറതന്നില് റാണിയുണ്ടു് നാണമോടെ വീണമീട്ടണ റാണിയുണ്ടു് മധുവാണിയുണ്ടു് സ്ത്രീ: മലര്‍ത്തിങ്കള്‍ വിരിയുന്ന മധുമയരാവില്‍ മാമ്പൂപൊഴിയുന്ന മകരനിലാവില്‍ (2) ഞാനെന്റെ സുല്‍ത്താനൊരു മാലനല്കീടും പൂമാല നല്കീടും .... കണ്ണിന്റെ പുരു: മടുമണം ചൊരിയുന്ന മധുരക്കിനാവില്‍ മായക്കുതിരകള്‍ വലിക്കുന്നതേരില്‍ അന്നേരം റാണിയെ ഞാന്‍ കൊണ്ടുപോയീടും ദൂരെ കൊണ്ടുപോയീടും .... കണ്ണിന്റെ സുല്‍ത്താനും റാണിയുമായി സൌന്ദര്യ സാമ്രാജ്യത്തില്‍ പൊന്താരപ്പൂക്കള് തേടി പറന്നുപോകും എന്നും പറന്നുപോകും എന്നും പറന്നു പോകും |