ഉലയിലാരു കടഞ്ഞെടുത്തു (ഗീതം)
This page was generated on May 1, 2024, 7:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനകലാധരന്‍
ഗായകര്‍കെ ബി സുജാത ,ടി എസ് രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:59.
 ഉലയിലാരു കടഞ്ഞെടുത്തോരൂടലിതരയത്തി
പല വടിവുകൾ ഇതിലാരൊരുക്കി ചൊല്ലു വമ്പത്തീ
മെയ്യിളക്കി തെയ്യ പാടെടീ തിയ്യക്കാരത്തി
നിന്റുടലുലഞ്ഞുറയുന്ന കണ്ടെൻ പ്രജ രസിക്കട്ടെ പിന്നെ
ഫണമുയർത്തട്ടെ...




ചുവടു വെച്ചു കളിക്കണു കാൽ വിരലിലിൽ നിന്നുടലുറയണു
കാട്ടുനീതി മറന്നു നിങ്ങടെ നാട്ടുരീതിയിലാടണു
അറിവു കെട്ടവരെന്നു ഞങ്ങളെ നിങ്ങൾ പാടി നടന്നവർ
ഈ അറിവു കെട്ട പണിക്കു ഞങ്ങളൊടേറ്റു ചൊല്ലി നടപ്പതും
പിന്നകലെ നിന്നു രസിപ്പതും
കൈ കൊട്ടിയൂറ്റം പതറതും
നാലാളു കേൾക്കെ ദുഷിപ്പതും
അതു നിങ്ങളല്ലെന്നോ
അതു നിങ്ങളല്ലെന്നോ


പണ്ടു നിങ്ങളരിഞ്ഞു തള്ളിയ ശിരസ്സു കണ്ടു വളരന്നവർ
ആ ശിരസ്സു തൊട്ടു നമിച്ചവർ
നുര പൊന്തി വന്ന വികാരമുള്ളിലിലൊളിച്ചു വെച്ചു നടന്നവർ ഞങ്ങൾ (2)
അഗതിയെന്നു ശപിക്കുവിൻ
അകലെയല്ല ശ്രവിക്കുവിൻ
എൻ കുലമുണർന്നു കുതിക്കയായ്
എൻ പിറകിലായവർ ചുവടു വെച്ചടരാടുവാനായ് വരികയായ്
അടരാടുവാനായ് വരികയായ്




കാട്ടുവള്ളി വലിച്ചു കെട്ടിയ വില്ലുമായ് കൂരമ്പുമായ്
അവർ വന്നു നിങ്ങടേ കോട്ടവാതിലിൽ മുട്ടിടും
മഴുവേന്തി നിങ്ങളെതിർക്കിലും
ചുടു ചോര ചിന്തിയൊഴുക്കിടും(2)
പല പുഴകൾ ചോരപ്പുഴകൾ തീർത്തവർ എന്നു നീന്തി രസിച്ചിടും
പാഴ്മൊഴികളല്ലിത് കണ്ഠനാളമലച്ചു പൊട്ടിയ വാക്കുകൾ
ശ്രുതി ചേർത്തു കേട്ടു രസിക്കുവിൻ
പല നാടു ചൊല്ലി നടക്കുവിൻ
കടലലകളായ് കാറ്റലകളായ്
ഈ നാടുനീളെ മുഴങ്ങിടാം
ഈ നാടുനീളെ മുഴങ്ങിടാം
ഈ നാടുനീളെ മുഴങ്ങിടാം
ഈ നാടുനീളെ മുഴങ്ങിടാം
ഈ നാടുനീളെ മുഴങ്ങിടാം












 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts