വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പ്രേമലത ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:31.
മരമായ മരമൊക്കെത്തളിരിട്ടു പൂവിട്ടു മലയാളം പൊന്നോണപ്പൂവിട്ടു വെള്ളാമ്പല്‍ പൊയ്കയിലും വെള്ളാരം കുന്നിലും അല്ലിപ്പൂന്തുമ്പികള്‍ വട്ടമിട്ടു ഒന്നാകും കുന്നിന്മേല് അമ്പലക്കുന്നിന്മേല്‍ ഒന്നല്ല പത്തല്ല പൊന്നിലഞ്ഞി ആ പൂ ഈ പൂ ആയിരം പൂചൂടി ആടണം പാടണം തോഴിമാരേ നൃത്തമാടണം പാടണം തോഴിമാരേ പന്തലലങ്കാരം പോരാഞ്ഞിട്ടോ ചന്ദനത്താമ്പാളം കിട്ടാഞ്ഞിട്ടോ എന്തെന്റെ തുമ്പീ തുള്ളാത്തൂ നീ എന്തെന്റെ തുമ്പീ തുള്ളാത്തൂ പൊന്നോണക്കോടിയുടുത്തും കൊണ്ടേ തങ്ക ക്കിങ്ങിണിയരമണി ചാര്‍ത്തിക്കൊണ്ടേ മംഗല്യത്തട്ടവുമായ് മാവേലിപ്പാട്ടുമായ് മലയാളിപ്പെണ്ണേയൊരുങ്ങൊരുങ്ങൂ |