ആരാരോ പൂമുത്തേ (വാശി )
This page was generated on April 28, 2024, 11:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ശൈലജ അശോക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:28.


ആരാരോ പൂമുത്തേ
ആലോലം പൂംപൈതലേ
താളം തകര്‍ന്നൊരെന്‍
താപം തുളുമ്പുന്ന
ഗാനം കേട്ടുറങ്ങൂ

(ആരാരോ)

നിധിയെങ്കിലും കണ്ണീര്‍ക്കനിയാണു നീ
ഉരുകും എന്നാത്മാവിന്‍ കഥയാണു നീ
ഒരു വര്‍ണ്ണത്തുമ്പിയായ് ചിറകു വിടര്‍ത്തുമ്പോള്‍
തഴുകാന്‍ പുണരാന്‍ ആരുമില്ലോമലേ

(ആരാരോ)

അറിയില്ല നീയോമല്‍‌സ്വപ്നങ്ങളില്‍
മുഴുകി മയങ്ങുമ്പോള്‍ എന്റെ ദുഃഖം
നിറതിങ്കള്‍പോല്‍ നിന്റെ ചിരി മുന്നിലൊഴുകുമ്പോള്‍
പകരാന്‍ മുകരാന്‍ ആരുമില്ലോമലേ

(ആരാരോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts