പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു (കൂടെവിടെ )
This page was generated on April 28, 2024, 8:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: July 19 2017 14:16:49.

പൊന്നുരുകും പൂക്കാലം.... നിന്നെ കാണാൻ വന്നു...
പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
(പൊന്നുരുകും....)

പൂവാക കാടിനു പൊൻകുട ചൂടി ആലോലം...
പൂവാക കാടിനു പൊൻകുട ചൂടി ആലോലം
താളലയങ്ങളിലാടീ താഴം‌പൂപോൽ
തഴുകും കുളിർകാറ്റിൻ....
കൈകളിൽ അറിയാതെ നീ
ഏതോ താളം തേടുന്നൂ....

പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...

കാടാകെ കാവടിയാടുകയായി തന്നാനം....
കാടാകെ കാവടിയാടുകയായി തന്നാനം
കാനനമൈനകൾ പാടീ
ഈ സന്ധ്യ പോയ് മറയും വനവീഥീ
പൂവിടും സ്മൃതിരാഗമായ്
കാറ്റിൻ നെഞ്ചിൽ ചായുന്നൂ...

പൊന്നുരുകും പൂക്കാലം നിന്നെ കാണാൻ വന്നു...
പൊന്നാട തളിരാട കാണിക്കയായ് തന്നൂ...
കൂടേറാൻ......പ്രാവെല്ലാം പാറിപോകേ...
ലലല ലലലല....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts