കൂവരം കിളിക്കൂട് (കാറ്റത്തെ കിളിക്കൂടു് )
This page was generated on April 27, 2024, 5:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജോണ്‍സണ്‍
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,വാണി ജയറാം ,സുജാത മോഹൻ ,ഷെറിന്‍ പീറ്റേര്‍സ്‌ ,പി വി ഷെറിൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭരത് ഗോപി ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:19.
koovaram kilikoodu...


�കൂവരംകിളിക്കൂട് കഥകഥകഥ കിളിക്കൂട്
തലമൂത്തൊരു കാര്‍ന്നോര് ഗമകാട്ടണ കാര്‍ന്നോര്
കിളിപ്പെണ്ണും കിളിമക്കളുമായ്
കൂടുകൂട്ടി കാരണം കോട്ടേ ചക്കരമാവില്‍
എവിടെ എവിടെ?
കൂടുകൂട്ടി കാരണം കോട്ടേ ചക്കരമാവില്‍
(കൂവരംകിളി...)

ആ...ആ....ആ...ആ....
പച്ചിലയില്ലത്തില്‍ ചിരകുവിരിച്ചുയരാം
ചെമ്മാനച്ചെരുവില്‍ കൂകിവിളിച്ചലയാം
പറപറന്നുടലൊന്നു തളര്‍ന്നാല്‍
മരമുകളിലു ചേക്കയിരിക്കാം
ചിറകഴകിലു കോതിയൊതുക്കാം
കളകളമൊഴി കൂവിത്തെളിയാം
മക്കളെ കൊക്കിനുള്ളില്‍ കൊക്കുംവെച്ചു കൊഞ്ചാം...
(കൂവരം കിളി...)

ഉയരംതേടുന്നൂ പിറവിമുതല്‍ക്കെന്നും
പൊക്കമളക്കുന്നൂ കൊച്ചരിത്തൂവലുമായ്
മഴമുകിലൊടു തൊട്ടുപറക്കാം
മഴവില്‍ക്കൊടിമുട്ടിയുരുമ്മാം
ഇരവുകളെ പാടിയുറക്കാം
പുലരികളെ തുയിലുമുണര്‍ത്താം
വീഴുകില്‍ താങ്ങുവാനീ പൂവാമമ്മയില്ലേ?
(കൂവരം കിളി.......)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts