വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:05.
മലകളേ മലരുകളേ പുഴകളേ ആ പൂങ്കിളികളേ..... (മലകളേ....) - 2 ഉദയസൂര്യൻ അഗ്നിപോലെ ഇന്നും എന്റെ ഉള്ളിലും തുള്ളിടുന്നതറിഞ്ഞൂ മലകളേ മലരുകളേ പുഴകളേ ആ പൂങ്കിളികളേ ലലലാ...ലലലാ... എൻ കരളിൽ ഞാൻ രചിച്ച പൊൻകിനാക്കൾ കൊയ്യാൻ ഞാൻ കൊതിച്ചു കോർത്തുവെച്ച മാലചാർത്തുവാൻ (എൻ കരളിൽ.....) എന്റെ നാഥൻ വന്നിടും എന്നരികിൽ വന്നിടും - 2 പുതിയ പൂനിലാവുപോലെ പുഞ്ചിരിച്ചു നിന്നിടും (മലകളേ.....) ലലലാ...ലലലാ... വിരുന്നുകാരൻ വരുന്ന കഥ കാറ്റുവന്നു തള്ളി കരളിനുള്ളിലെ പൊൻകിനാക്കൾ ഏറ്റുപാടി (വിരുന്നുകാരൻ.....) എന്റെ മോഹം പൂത്തിടും എന്റെ ദാഹം തീർത്തിടും - 2 എൻ കിനാവിലെന്നുമെന്നും നിന്നെ മാത്രം ഓർത്തിടും (മലകളേ....) |