വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 07 2024 14:08:25.
ഏഴുചിറകുള്ള തേര് ഏഴുനിറമുള്ള തേര് മാനത്തുണ്ടൊരു തേര് തേരിന് മഴവില്ലെന്നാണ് പേര് (ഏഴുചിറകുള്ള തേര് ...) പള്ളിത്തേരുതെളിച്ചും കൊണ്ടേ പണ്ടൊരു ബാദുഷ വന്നൂ(2) തെരുവില്‍നിന്നൊരു നൃത്തക്കാരിയെ തേരിലെടുത്തു പറന്നൂ(2) (ഏഴുചിറകുള്ള തേര് ...) പോയിട്ടവളെ കണ്ടില്ലാ ഇനി തേടാനെങ്ങും തെരുവില്ലാ നൂപുരശിഞ്ജിതമകലേ കേട്ടൂ ഗോപുരവാതിലടഞ്ഞൂ (ഏഴുചിറകുള്ള തേര് ...) മാനത്തേ താരകളവളുടെ മണിച്ചിലമ്പിന്‍ മുത്തല്ലേ? മാനത്തേ പൊന്മുകിലവളുടെ മാറില്‍ കിടന്നൊരു പട്ടല്ലേ? (ഏഴുചിറകുള്ള തേര് ...) |