ചെത്തി മന്ദാരം തുളസി (പെണ്മക്കള്‍ )
This page was generated on April 27, 2024, 2:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല ,ബി വസന്ത ,ബി സാവിത്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:23.

ചെത്തി മന്ദാരം തുളസി
പിച്ചകമാലകൾ ചാർത്തി
പുലർകാലെ ഭഗവാനെ
കണികാണേണം
എന്നും കണികാണേണം

മയിൽപ്പീലി തിരുകിയ മണിമുത്തുക്കിരീടവും
മലർ ചുണ്ടാൽ വിരിയുന്ന മൃദുസ്മേരവും
യദുകുല കന്യകമാർ കൊതിയ്ക്കുന്ന മെയ്യഴകും
കുവലയ മിഴികളും കണികാണേണം - കൃഷ്ണാ
കണികാണേണം

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൗ ഐ വണ്ടർ വാട്ട്‌ യു ആർ
അപ്‌ എബവ്‌ ദി വേൾഡ്‌ സോ ഹൈ
ലൈക്ക്‌ എ ടയമണ്ട്‌ ഇൻ ദ സ്കൈ

ഇത്തിരിപ്പൂവേ ചുവന്ന പൂവേ
ഇത്തറ കാലത്തെ എങ്ങുപോയി
പമ്പയിൽ മുങ്ങിക്കുളിക്കാൻ പോയി
പച്ചിലത്തുമ്പിയെ കാണാൻ പോയി

വാലിട്ടു കണ്ണെഴുതേണം - പെണ്ണു
വാസനപ്പൂവുകൾ ചൂടേണം
പുസ്തകമെവിടെ കുടയെവിടെ
പൂമുടിപിന്നാൻ റിബണെവിടെ

ഒരൊന്നൊരൊന്ന്‌
ഓണം വന്ന്‌
ഈരൊന്നു രണ്ടു്
എനിച്ചൊരു മുണ്ടു്





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts