അക്കരെ നിന്നൊരു കൊട്ടാരം (സ്വാഗതം )
This page was generated on April 30, 2024, 11:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍ ,മിന്‍മിനി ,എം ജി ശ്രീകുമാർ ,ജഗന്നാഥൻ (നടൻ)
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2021 03:51:25.

അക്കരെ നിന്നൊരു കൊട്ടാരം
കപ്പലുപോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)

പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം ബ്യുഗിളും വേണം
ബാൻഡുമേളം വേണം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ
(അക്കരെ നിന്നൊരു കൊട്ടാരം..)

ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടുവെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ
(അക്കരെ നിന്നൊരു കൊട്ടാരം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts