മണികണ്ഠാ മണികണ്ഠാ (ആനയ്ക്കൊരുമ്മ )
This page was generated on April 30, 2024, 11:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Baby Salini ,രതീഷ് ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2013 04:29:14.

മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....(3)
ഞങ്ങടെ ചേച്ചിക്കു് ഇന്നലെത്തൊട്ടൊരു സന്താപം
ആ സന്താപത്തിന്റെ കാര്യം ചോദിച്ചാൽ സങ്കോചം...
ആ സങ്കോചത്തിന്റെ കാര്യം പറഞ്ഞാൽ സന്തോഷം
ആ തുടുത്ത മിനുത്ത കവിളിൽ ഇത്തിരി സിന്ദൂരം...ശിങ്കാരം...
മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....
മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....

ആ കഥ ഞാൻ ചൊല്ലാം..കണ്ണിൻ മുന്നിൽ വാ...
ദേവേട്ടൻ ഇന്നൊരു എസ് ഐ ആയല്ലോ....
ഇവിടെ നിന്നു് വിട പറയാൻ ഒരുങ്ങി വന്നല്ലോ...
(ആ കഥ ഞാൻ ചൊല്ലാം....)
പോയ്ക്കഴിഞ്ഞാൽ...ചേച്ചി ഇവിടെ
ഒറ്റക്കല്ലോ ദുഖവുമായ് കാത്തിരിക്കേണം...
കാണുവാനായി ഒന്നുരിയാടാൻ
അവധിയെടുത്തു വരുന്ന ദിവസം കാക്കേണം...
കാക്കേണം....
മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....
മണികണ്ഠാ...മണികണ്ഠാ...മണി മണി കണ്ഠാ....

ഞാൻ ചൊല്ലും ഈ കഥ പോലീസ് ഏമാനേ...
അവിടെച്ചെന്നാൽ ഒരു കാര്യം ചെയ്യേണം
ഇവിടെ ഒരു പഠിച്ച കള്ളി ഒളിച്ചിരിപ്പുണ്ടു്...
(ഞാൻ ചൊല്ലും....)
താലി വാങ്ങിച്ചു്...മാല വാങ്ങിച്ചു്...
ഒറ്റക്കല്ലാ...കൂട്ടരുമായ് ഓടി എത്തേണം
വാറണ്ടുമായി മണവാളനായി
അറസ്റ്റു ചെയ്തങ്ങു പ്രതിയെ വേഗം മാറ്റേണം...
മാറ്റേണം...
(മണികണ്ഠാ...മണികണ്ഠാ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts