കണ്ണനീ ഭൂമിയില്‍ (അക്കരെ നിന്നൊരു മാരന്‍ )
This page was generated on May 14, 2024, 5:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനപ്രിയദര്‍ശന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,സതീഷ്‌ ബാബു ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മണിയൻപിള്ള രാജു ,മുകേഷ് ,ജഗദീഷ് ,ബോബി കൊട്ടാരക്കര
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:07.

കണ്ണനീ ഭൂമിയില്‍ ഭൂജാതനായതു് കംസനെ കാച്ചുവാനായിരുന്നു
ഗപഗരി രിഗരിസ പനിസരി നിസരിഗ (2)
ഗപനിസ പനിസരി ഗരിസനി പനിസ
കണ്ണനീ ഭൂമിയില്‍ ഭൂജാതനായതു് കംസനെ കാച്ചുവാനായിരുന്നു
കലിയുഗകണ്ണനായി അച്ച്യൂതന്‍ വന്നതു് തങ്കപ്പാ നിന്നുടെ കഷ്ടകാലം

അഞ്ചരയേക്കറെടു് തട്ടിക്കാന്‍ നോക്കണ്ട നീ
അക്കരെ നിന്നൊരു മാരനെ കൊണ്ട്വന്നു ആളാകാന്‍ നേക്കണ്ടാ നീ
തങ്കപ്പാ അമ്മാവാ
(അഞ്ചര )

ഗള്‍ഫുകാരന്‍ മാപ്പിളയ്ക്കായി കാത്തിരിക്കണ പെണ്ണേ (2) - നീ
അപ്പനോടാ ചൂടുവെള്ളം വാങ്ങിവെക്കാന്‍ ചൊല്ലു്
ഗള്‍ഫുകാരന്‍ മാപ്പിളയ്ക്കായി കാത്തിരിക്കണ പെണ്ണേ
ഓ തോറ്റിരിക്കണ പെണ്ണേ - നീ
അപ്പനോടാ ചൂടുവെള്ളം വാങ്ങിവെക്കാന്‍ ചൊല്ലു്

(അഞ്ചര )

വണ്ടി വാങ്ങി തണ്ടു കാട്ടണ മണ്ടനമ്മാവാ തന്നെ (2)
പണ്ടു തൊട്ടേ ഒന്നു വീക്കാന്‍ കാത്തു് നോക്കണു് ഞങ്ങള്‍
അള്ളു വക്കും മുള്ളു വക്കും വണ്ടി പഞ്ചറാക്കും
ഓ ഞങ്ങള്‍ പഞ്ചറാക്കും
ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളു് കണ്ടു മൂളിക്കിട്ടും

അഞ്ചരയേക്കറെടു് തട്ടിക്കാന്‍ നോക്കണ്ട നീ
അക്കരെ നിന്നൊരു മാരനെ കൊണ്ട്വന്നു് ആളാവാന്‍ നോക്കണ്ട നീ
തങ്കപ്പാ അമ്മാവാ
(അഞ്ചര)
തങ്കപ്പാ അമ്മാവാ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts