സുന്ദരിക്കുട്ടി ചിരിക്കുന്ന (അക്കച്ചീടെ കുഞ്ഞുവാവ )
This page was generated on May 5, 2024, 8:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:57.



സുന്ദരിക്കുട്ടീ ചിരിക്കുന്ന ചന്ദനക്കട്ടീ (2)
എനിക്ക് നീ ജീവന്റെ ജീവനല്ലോ
മണിമന്ദാരക്കിളിയേ നിന്റെ കൊഞ്ചലെൻ
നെഞ്ചിനു മുന്തിരിത്തേനല്ലോ എന്നും
(സുന്ദരിക്കുട്ടീ...)

തേരിൽ വരുന്നു മുകിലുകൾ പൊൻ പൂവുകൾ
പാകി വരുന്നു പുലരിയും പൊൻ പീലികൾ (2)
മണിമുത്തുകൾ വിതറി മകളേ നിൻ വഴിയിൽ
മിഴികൾക്കൊരു കുളിരായൊരു കണിയായിടും നിറവേ
നിനക്കായെൻ ഹൃദയം ഇതൾ വിരിക്കും പ്രതിനിമിഷം
(സുന്ദരിക്കുട്ടീ...)

പാറി വരുന്നു നിരെ നിരെ പൂമ്പാറ്റകൾ
താണു വരുന്നു ചിറകുള്ള പൂന്തോണികൾ
മലരെന്നവ കരുതീ മകളേ നിന്നരികിൽ
കരളിൽ കനിയമൃതേകിടും കനവിൻ കനിയുറവേ
നിനക്കായെൻ മിഴികൾ തുറന്നിരിക്കും നിശ തോറും
(സുന്ദരിക്കുട്ടീ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts