രാധികേ നിൻ രാസ നടനം (ഇവൻ ഒരു സിംഹം )
This page was generated on April 27, 2024, 3:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:56.

രാധികേ നിൻ രാസനടനം കാണാനെത്ര കൊതിച്ചൂ ഞാൻ
രാഗിണീ നിൻ യമുനാ പുളിനം
ആ..ആ.ആ.ആ
രാഗിണീ നിൻ യമുനാ പുളിനം പൂകാനെത്ര നടന്നൂ ഞാൻ
(രാധികേ നിൻ....)

മണിവേണു നാദമായ് നിൻപദതാരിൻ താളമാകാൻ
ആ...ആ.ആ.ആ
മണിവേണു നാദമായ് നിൻ പദതാരിൻ താളമാകാൻ
ഒരു നൃത്ത മേള തീർക്കാൻ ഇനിയൊന്നു നീ ഒരുങ്ങൂ
ഒരു ഹംസമായ് വരൂ നീ ഇനിയെന്റെ രാവു തോറും
(രാധികേ..)

തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം
ആ..ആ.ആ.
തുടരേണ്ട മൂകഭാവം അറിയൂ എൻ ആത്മദാഹം
ഒരു സ്വപ്നം പൂർണ്ണമാക്കാൻ ഇനി മെല്ലെ നീ തുടങ്ങൂ
രതിലോലയായ് വരൂ നീ പുളകത്തിൽ എന്നെ മൂടി
(രാധികേ ....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts