ആലാപനം (ഗാനം )
This page was generated on April 28, 2024, 2:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംരാഗമാലിക
അഭിനേതാക്കള്‍അംബരീഷ് ,ലക്ഷ്മി ,നെടുമുടി വേണു ,അടൂര്‍ ഭാസി ,കലാരഞ്ജിനി ,കൈലാസ് നാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:54.

ആ...ആ..ആ..ആ..ആ....
ആ...ആലാപനം.......ആ....ആലാപനം...
ആലാപനം....ആ...ആ....ആലാപനം

ആലാപനം...ആലാപനം
അനവദ്യ സംഗീതാലാപനം
അനാദി മധ്യാന്തമീ വിശ്വചലനം
അനവദ്യ സംഗീതാലാപനം (ആലാപനം )

കോടാനുകോടി ശ്രുതികളിലുണരും
കോടാനുകോടി സ്വരങ്ങളിലൂടെ
അജ്ഞാതമാം കളകണ്ഠത്തില്‍നിന്നും
അഭംഗുരമായ് അനുസ്യൂതമായ് തുടരും
ആലാപനം ( ആലാപനം )

ജീവനസങ്കല്പ ലഹരിയില്‍ മുങ്ങും
ഈ വസുന്ധര ഒരു ദുഃഖരാഗം
ഗിരിനിരകള്‍ അതിന്നാരോഹണങ്ങള്‍
ആ‍...ആ...ആ....ആ..അംബോധികള്‍ അതിന്നവരോഹണങ്ങള്‍
ആ...ആ..ആ......ആരോഹണങ്ങള്‍....
അവരോഹണങ്ങള്‍....
(ആലാപനം )

സസസ ഗഗഗ മമമപപ ഗമപനിധ ആരോഹണങ്ങള്‍
സനിരിനിധ മപധ മഗരിസനിധ അവരോഹങ്ങള്‍
പമഗമഗ പമഗമഗ നിധസനിഗരി ആരോഹണങ്ങള്‍
സനിസ പധപ നിധനിപധമ പമഗരി അവരോഹണങ്ങള്‍
സമഗമരിനിസമപമപമ ഗമപനിധ
പസനിസ പധമപധ പധനിരി നിധമ
പഗമപനിധ സനിരിസഗരി മഗരിസ
മഗരിനിസരി നിധമപധ മഗരിസ
സനിസഗഗ നിനിസ
മഗമപപ ഗഗമ
പമപനിനി മമപ
സനിസഗഗ നിനിസ
സനിസഗഗ രിരിസ
പമപനിനി മമപ
മഗമപപ ഗമമ
സനിസഗഗ രിരിസ
മഗമഗ സനിസനി
ധപധപ മഗമഗ
മഗമഗ സനിസനി
ധപധപ മഗമഗ
സസസ ഗഗഗ മമപ ഗമപനിധസ
സസസ ഗഗഗ മമപ ഗമപനിധസ
സസസ ഗഗഗ മമപ ഗമപനിധസ
ആരോഹണങ്ങള്‍...

മമമരിരിരി നിനിസ നിസധനിപധ
രിരിരി നിനിനി ധധനിധസനിധപമ
ഗഗഗ സസസ മഗരിനിധമഗരി
അവരോഹണങ്ങള്‍....

ആലാപനം....ആലാപനം...ആലാപനം...

താരാപഥത്തെ നയിക്കുമീ താളം
സത്യമായ് തുടിപ്പൂ പരമാണുവിലും
ആരു വലിയവന്‍ ആരു ചെറിയവന്‍
ഈ സച്ചിദാനന്ദ സംഗീത മേളയില്‍ ( ആലാപനം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts