ജീവിത കാലം (നീ അരികിൽ ഞാൻ അകലേ )
This page was generated on May 14, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംകൊച്ചിന്‍ അലക്സ്‌
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍N/a
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:45.
 
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ (2)
മൗനമേ മറയൂ ഗാനമേ ഒഴുകൂ
നാദത്തിന്‍ കുളിരേകൂ
ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ

സ്വരമായു് ഞാന്‍ നിന്നില്‍ ഉണരും - വീണയില്‍
ഹംസധ്വനിയായു് ഞാന്‍ മാറിയെന്നാല്‍ പാടിടും
പുലരികളായു് നാം വിടരും പുതു പുഷ്പങ്ങള്‍ തൂകി ഉണരും
പകലും സ്വപ്നം കാണും സ്വര്‍ണ്ണ പാദസ്സരങ്ങള്‍ കിലുക്കും

ജീവിതകാലം എന്നും നീയെന്‍ സഖിയല്ലേ

ഇണയായു് നാം വാനില്‍ ഉയരും വേളയില്‍
ചന്ദ്രകളഭം താരുണ്യം ചാര്‍ത്തും വേദിയില്‍
അനുഭൂതികളുടെ പിറവി നിത്യം അനുരാഗത്തിന്റെ ലഹരി
ശിലകള്‍ പോലും ചിറകില്‍ ചിത്രശലഭങ്ങളായി മാറി ഉയരും

(ജീവിതകാലം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts