വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | വലചി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:08.
ദേവീ ശ്രീദേവീ തേടിവരുന്നൂ ഞാന്‍ നിന് ദേവാലയവാതില്‍ തേടിവരുന്നൂ ഞാന്‍ അമ്പലനടയിലും കണ്ടില്ല - നിന്നെ അരയാല്ത്തറയിലും കണ്ടില്ല ആശ്രമവനത്തിലും അന്ത:പ്പുരത്തിലും അല്ലിപ്പൂങ്കാവിലും കണ്ടില്ല (ദേവീ) മാനസപ്പൊയ്ക തന് കടവില്‍ - നിന്റെ മണിവീണാനാദം കേട്ടൂ ഞാന്‍ മനസ്സിന്നുള്ളിലെ പൂജാമുറിയില്‍ നിന് കനകച്ചിലമ്പൊലി കേട്ടൂ ഞാന്‍ (ദേവീ ) വിളിച്ചിട്ടും വിളിച്ചിട്ടും വന്നില്ല - എന്റെ തുളസിത്തറയിലിരുന്നില്ല ദാഹിച്ചു മോഹിച്ചു ചൂടാന്‍ കോര്‍ത്തൊരു താമരമാലയണിഞ്ഞില്ല (ദേവീ ) |