വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ഡോ പവിത്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:54.
ലലാ....ലലലാ...ലലാ....ലലല്ലലാ.... കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും പെരുമാരി പെയ്യട്ടെ പുന്നാരമേഘങ്ങളേ നിന്നില്‍ നിൻ താളം മേളം മേളം താളം കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും കാലവർഷകാമുകിയേ കാണട്ടെ നിന്റെ കളിയാട്ടം മിന്നൽ നിന്റെ പുഞ്ചിരിയോ കണ്ണിൽ കത്തുന്ന പൂത്തിരിയോ ഓടും നദികളിൽ നീ നീട്ടിപ്പാടും താരാട്ട് ഓടും നദികളിൽ നീ നീട്ടിപ്പാടും താരാട്ട് ഓളം നീളെ താളംകൊട്ടും താരാട്ട് തീയാട്ട് കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും കുളിർ കൂടിവരും ശ്യാമവർണ്ണപ്പൈങ്കിളിയേ പാടൂ നിന്റെ കളംപാട്ട് തെന്നൽ നിന്റെ പൂങ്കുഴലോ നെഞ്ചം മീട്ടും തംബുരുവോ ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം മാനം മേലെ കോലംതുള്ളും പോരാട്ടം പോരാട്ടം (കാർമുകിൽ ഓടിവരും......) |