വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ദേശ് |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 05 2012 07:25:23.
ഉം ..... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നൂ താവകവീഥിയില്‍ എന്‍ മിഴിപ്പക്ഷികള്‍ തൂവല്‍ വിരിച്ചു നിന്നൂ നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു പൂവിന് കവിള് തുടുത്തു (നേരിയ....) കാണുന്ന നേരത്തു മിണ്ടാത്ത മോഹങ്ങള്‍ ചാമരം വീശി നില്പ്പൂ.. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍.... ഈയിളം കാറ്റിന്റെ ഈറനണിയുമ്പോള്‍ എന്തേ മനം തുടിക്കാന്‍? കാണാതെ വന്നിപ്പോള്‍ ചാരത്തണയുകില്‍ ഞാനെന്തു പറയാന്‍? എന്തു പറഞ്ഞടുക്കാന്‍..... നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍.... |