വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ദേവദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വേണു നാഗവള്ളി ,Sreelatha (New) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:37.
വിണ്ണവർ നാട്ടിലെ ഇന്ദ്ര തടാകത്തിൽ അരയന്നപ്പിടയുണ്ടോ മണ്ണിൻ തറവാട്ടിലെ എന്നോമലിനെ പോലെ അരയന്നപ്പിടയുണ്ടോ ( വിണ്ണവർ..) ഉർവശിമേനകമാരേ രംഭതിലോത്തമമാരേ (2) നിങ്ങൾ തൻ കൂട്ടത്തിൽ മെയ് മറന്നാടും നർത്തകിമാരുണ്ടോ കനകച്ചിലങ്കകൾ മത്സഖി അണിഞ്ഞാൽ പുലരികൾ പൂക്കും കടലലയിളകും ആയിരം വസന്ത ഋതുക്കൾ പിറക്കും ( വിണ്ണവർ..) ദേവഗണാംഗനമാരേ അപ്സര കന്യകമാരേ (2) നിങ്ങൾ തൻ കൂട്ടത്തിൽ ഗീതികൾ പാടും ഗായികമാരുണ്ടോ സ്വരരാഗങ്ങൾ മത്സഖി ചൊരിഞ്ഞാൽ സ്വപ്നം മലരും സ്വർഗ്ഗം വിടരും പ്രേമസാമ്രാജ്യത്തിൻ വാതിൽ തുറക്കും ( വിണ്ണവർ...) |