ഒരു തരി വെളിച്ചം (വര്‍ത്തമാനകാലം)
This page was generated on May 5, 2024, 9:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:22.

ഒരു തരി വെളിച്ചം തുടിച്ചു മിഴികളിൽ
ചിരിയുടെ തുടക്കം കുറിച്ചു പുതുമയിൽ
കായൽ ഞൊറികളിലാകവേ
കവിയും സന്ധ്യാകുങ്കുമം
താവും തങ്കക്കവിളുകൾ
തരും കവിതയിൽ
(ഒരു തരി..)

ഇണകൾ ചേർന്നു പുണരും
നിറമെല്ലാം മോഹനം
ഇനി നാം കാണ്മതെല്ലാം
സ്വർഗ്ഗത്തിൻ ഭാവുകം
എങ്ങും ഹൃദയ ലയലാസ്യം
ഒഴുകും കാലം നമ്മുടെ
മനോരഥ്യയിൽ നീളെ പെയ്യും
പ്രഭാരശ്മികൾ കാണാം
പുതുകിനാക്കൾ
(ഒരു തരി....)

ഉദയം വീണ്ടുമില്ലേ
അണയുന്ന സൂര്യനും
ഉണരും പ്രേമഗീതം
അഴൽ ചൂഴും നെഞ്ചിലും
വിശ്വം തുടരുമതിൻ യാനം
ആരോ കേഴും നാദം
കേട്ടു കനിയുവാൻ ആകാശക്കടൽ
പാട്ടു നിർത്തുമോ ലാഭം
ചിരിയിൽ മാത്രം
(ഒരു തരി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts