വസന്തത്തിന്‍ മണിച്ചെപ്പു (വര്‍ത്തമാനകാലം)
This page was generated on May 1, 2024, 7:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുരേഷ് ഗോപി ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:22.

വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു
വർത്തമാനകാലം (2)
പോയ ഗ്രീഷ്മം പാനം ചെയ്ത ബാഷ്പധാരയോ
ഇന്നിന്റെ ചുണ്ടത്തു നറുതേനായി
(വസന്തത്തിൻ..)

സ്മരണകൾ തൻ ഗുഹാമുഖങ്ങൾ അടഞ്ഞു കിടന്നെങ്കിൽ
പുതുവനജ്യോത്സ്നകൾ അവയുടെ മുൻപിൽ പടർന്നു വളർന്നെങ്കിൽ (2)
ഓരോ നിമിഷവുമീയനുഭൂതി തൻ ചിറകടിയായെങ്കിൽ
ചിറകടിയായെങ്കിൽ
(വസന്തത്തിൻ..)

മധുരമാമീ വിലാസഗാനം മായാതൊഴുകിയെങ്കിൽ
വിടരുവതൊക്കെയും കൊഴിയും കഥയും കളവായ് മാറിയെങ്കിൽ (2)
ഓരോ സിരയിലും ഈ രാഗാഗ്നി തൻ
അലകളിരമ്പിയെങ്കിൽ അലകളിരമ്പിയെങ്കിൽ
(വസന്തത്തിൻ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts