ചന്ദ്രന്റെ പ്രഭയില്‍ (സ്നേഹദീപം )
This page was generated on April 27, 2024, 12:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി കെ ബാലചന്ദ്രൻ ,കെ വി ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:05.

�ചന്ദ്രന്റെ പ്രഭയില്‍ ചന്ദന മഴയില്‍
സുന്ദര രാവിന്‍ പുഞ്ചിരിയില്‍
മറന്നു നമ്മള്‍ മറന്നു നമ്മള്‍
മണ്ണും വിണ്ണും പ്രാണസഖി

ആ.....
മ്.......
പറന്നു നമ്മള്‍ പ്രണയം തന്നുടെ
പാലൊളിവാനില്‍ പറവകളായ്
ആ... മ്....

മഴവില്ലുകളെ പിഴിഞ്ഞ ചാറില്‍
എഴുതുക നമ്മുടെ സുന്ദര ചിത്രം
പ്രഭയും വസന്തചന്ദ്രനുമായി
പ്രണയിച്ചീടും സുന്ദരചിത്രം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts