വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ലത രാജു |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ടി കെ ബാലചന്ദ്രൻ ,മിസ് കുമാരി ,ബേബി വിനോദിനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:04.
ഒന്നാം തരം ബലൂണ്‍ തരാം ഒരു നല്ല പീപ്പീ തരാം ഓടിയോടി വാ .. ഓടിയോടിയോടി വന്നൊരു മുത്തം തന്നാട്ടേ - ചക്കര മുത്തം തന്നാട്ടേ പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം പാട്ടു പാടും പെട്ടി തരാം താളം മുട്ടാന്‍ ചെണ്ട തരാം ചോടു വെച്ചൂ - ചോടു വെച്ചു ചോടു വെച്ചു കളി നടക്കട്ടെ - നിന്റെ കളി നടക്കട്ടെ (ഒന്നാം തരം) അരപ്പാത്രം പാലു തരാം അമ്മ വന്നാല്‍ കാപ്പി തരാം ആടിയാടി അരികില്‍ വന്നൊരു നൃത്തം ചെയ്താട്ടേ- നല്ലൊരു നൃത്തം ചെയ്താട്ടേ (ഒന്നാം തരം) ചാന്തു കൊണ്ടൊരു പൊട്ടു തരാം ചക്കറം വെച്ചൊരു വണ്ടി തരാം ചാടി ചാടി ചാടി വന്നൊരു കഥ പറഞ്ഞാട്ടേ- നല്ലൊരു കഥ പറഞ്ഞാട്ടേ (ഒന്നാം തരം) |