ഒരു പ്രേമലേഖനം (തുറമുഖം )
This page was generated on May 20, 2024, 11:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് അംബിക ,സുകുമാരന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:03.



ആ...ആ...ആ...
ഒരു പ്രേമലേഖനം എഴുതിമായ്ക്കും
തോഴികളേ തിരമാലകളേ
ഏതു കരയിൽ നിന്നാണോ
ഇവിടെ വരുന്നത്‌ നിങ്ങൾ
ഇവിടെ വരുന്നത്‌ നിങ്ങൾ
(ഒരു പ്രേമലേഖനം...)

രാഗാര്‍ദ്ര ചിന്തകൾ പൂവിടർത്തും
മാരിവിൽപ്പക്ഷികൾ കൂടുവെയ്ക്കും
(രാഗാർദ്രചിന്തകൾ.....)
മാലാഖമാരുടെ നക്ഷത്രദ്വീപുകൾ
കാണുവാൻ ഞാൻ കൊതിച്ചു...
കാണുവാൻ ഞാൻ കൊതിച്ചു...
(ഒരു പ്രേമലേഖനം...)

ഏകാന്തതയുടെ ചില്ലടർത്തി
ഏഴുസ്വരങ്ങൾതൻ തേനൊഴുക്കി
(ഏകാന്തതയുടെ.....)
നിങ്ങൾ മടങ്ങും വിദൂരമാം തീരത്തു
എന്നെയും കൊണ്ടുപോകൂ....
എന്നെയും കൊണ്ടുപോകൂ....
(ഒരു പ്രേമലേഖനം....)  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts