സ്നേഹം ദൈവം എഴുതിയ (ഓര്‍മ്മയില്‍ നീ മാത്രം )
This page was generated on May 22, 2024, 7:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍പി സുശീല ,രാജു ഫെലിക്സ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:51.
 സ്നേഹം ദൈവമെഴുതിയ കാവ്യം
ദുഃഖമാണതിലാദ്യന്തം
ദുർലഭമാണതിലാനന്ദം
ദുർഗ്രഹമാണതിൻ വേദാന്തം


അകലെ അകലെ
സംഗമവേദിയിലണയും നമ്മൾ
ഒരു നേരമെങ്കിലും അടുക്കാനാകാതെ
എങ്ങനെയലിയും തമ്മിൽ
എങ്ങനെയലിയും തമ്മിൽ ( സ്നേഹം..)

മിഴിയിൽ ഊറും
കദനമലരായ് കഴിയും നമ്മൾ
വിധിയുടെ കൈകൾ വിലങ്ങായ് മ്റ്റും
വിവാഹസ്വപ്നങ്ങളാകെ
വിവാഹസ്വപ്നങ്ങളാകെ (സ്നേഹം..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts