വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:35.
നളിനയനാ നാരായണാ നരകസന്താപ നിവാരണാ (നളിനനയനാ.....) ശരണം നീയേ ചിരന്തനാ കൃഷ്ണാ മധുസൂദനാ നളിനയനാ നാരായണാ നരകസന്താപ നിവാരണാ ജീവിതമാകും പൊന്മയിൽപ്പീലി നെറുകയിൽ ചൂടൂ വനമാലീ (ജീവിതമാകും....) വരമരുളൂ നീ മുരളീധരാ വാതാലയേശാ ദാമോദരാ കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ... (നളിനനയനാ....) മാനസമാകും അവിൽപ്പൊതിയേന്തി മാധവാ ഞാൻ വന്നു നിൻ മുന്നിൽ (മാനസമാകും....) നീയിതു വാങ്ങൂ ജഗദീശ്വരാ നീലമനോഹരകളേബരാ കൃഷ്ണാ... കൃഷ്ണാ... കൃഷ്ണാ... (നളിനനയനാ....) |