വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | പി സുശീല ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:35.
ദേവന്റെ കോവിലിൽ കൊടിയേറ്റ്, ഇന്നെൻ ദേവിതൻ കാവിൽ മുടിയേറ്റ് ദേവനും ദേവിക്കും ചിത്തിരക്ക്ടാത്തിക്കും തേനാരി തീർത്ഥത്തിൽ നീരാട്ട്, പൊന്നും തിരുവോണനാളില്‍ ആറാട്ട് (ദേവന്റെ കോവിലിൽ....) തെന്മലയല്ലോ കൊമ്പനാന സ്വർണ്ണ- ത്തിടമ്പേറ്റി നിൽക്കും കൊമ്പനാന തെയ്യം തകതിന്തം തെയ്യന്നം താന തെക്കൻ കാറ്റിന്റെ തില്ലാന ആ...ആ...ആ.... (ദേവന്റെ കോവിലിൽ....) വെള്ളാരംകുന്നിൽ വേലകളി സ്വപ്ന- വേരോടും കല്ലിൽ കണ്യാർകളി അല്ലി അരി നെല്ലി അകത്തമ്മ ചൊല്ലി അനിഴം പെണ്ണിന്റെ തിരുവേളി ആ...ആ...ആ.... ദേവന്റെ കോവിലിൽ കൊടിയേറ്റ്.... കണ്ണിൽ കിനാവിൻ കളമെഴുത്ത് എന്റെ കരളിൽ പുളകത്തിൻ കളഭച്ചാർത്ത് എട്ടും പൊട്ടും തിരിയാത്തൊരെന്നിലും ഏതോ വികാരത്തിൻ തുയിലുണർത്ത് (ദേവന്റെ കോവിലിൽ....) |