മധുരവികാര തരംഗിണിയില്‍ (പോക്കറ്റടിക്കാരി )
This page was generated on April 28, 2024, 10:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:29.
മധുരവികാര തരംഗിണിയില്‍
മാനസമിന്നൊരു കളഹംസം
സ്വപ്നമദാലസ മഞ്ജരിയില്‍
സ്വര്‍ണ്ണം പൂശീ മധുമാസം (മധുരവികാര..)

മകരമനോഹര മലര്‍മിഴിയിണയില്‍
മലരണി കിനാവുകള്‍ വിരിയുമ്പോള്‍ (2)
ആാ.ആാ...
ഞാനറിയതെന്‍ മാനസമേതൊ
ഗാനത്തിന്‍ ലഹരിയില്‍ മുഴുകുന്നു
മുഴുകുന്നു സഖി മുഴുകുന്നു (മധുരവികാര..)

കനകാംഗുലിയാല്‍ കരളിന്‍ വീണയില്‍
രാഗമാലിക നീ കോര്‍ക്കുമ്പോള്‍ (2)
ആാ.ആാ...
വസന്തം പുണരുന്ന മാലതി പോലെ
മാറില്‍ പുളകം വിരിയുന്നു
വിരിയുന്നു സഖി വിരിയുന്നു (മധുരവികാര..)


�madhuravikaara tharamgiNiyil


�madhuravikaara tharamgiNiyil
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts