ദൈവം ഭൂമിയിൽ (കുടുംബം നമുക്കു ശ്രീ കോവിൽ )
This page was generated on April 28, 2024, 1:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ജോസ് പ്രകാശ് ,കവിയൂർ പൊന്നമ്മ ,ഉണ്ണിമേരി ,മല്ലികാസുകുമാരൻ ,പ്രമീള
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2012 06:24:20.


ദൈവം ഭൂമിയില്‍ ഇറങ്ങിവന്നു - പണ്ട്
മര്‍ത്ത്യര്‍ക്കു വേണ്ടിയൊരു കട തുറന്നു (ദൈവം )
സര്‍വ്വ സമസ്തവും നിരത്തിവച്ചു
സര്‍വ്വര്‍ക്കുമിഷ്ടവിലയ്ക്കവ കൊടുത്തു - ദൈവം...

യുവതികള്‍ അഴകിനെ വിലയ്ക്ക് വാങ്ങി
യുവാക്കള്‍ ആശകള്‍ വിലയ്ക്ക് വാങ്ങി
നേതാക്കള്‍ നുണകളെ വിലയ്ക്ക് വാങ്ങി
ജേതാക്കള്‍ കീര്‍ത്തികൾ വിലയ്ക്ക് വാങ്ങി
(ദൈവം )

കണ്ണുകള്‍ കണ്ണീര്‍ വിലയ്ക്ക് വാങ്ങി
ചിന്തകര്‍ ഭാവനകള്‍ കടം വാങ്ങി
ബന്ധുക്കള്‍ ബന്ധങ്ങള്‍ തിരിച്ചു വാങ്ങി
സമ്പന്നര്‍ ഏഴകളെ പിടിച്ചു വാങ്ങി
(ദൈവം )

മാനവ സ്നേഹമൊന്നു ബാക്കി നിന്നു
എല്ലോരും അത് വാങ്ങാന്‍ മടിച്ചു നിന്നു
നമ്മളെ ഈവീട്ടില്‍ കാത്തരുളും (2)
ഈ തമ്പുരാന്‍ മാത്രമത് വാങ്ങിയല്ലോ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ
ആ തമ്പുരാന്‍ നീണാള്‍ വാണിടട്ടെ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts