വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹിന്ദോളം |
അഭിനേതാക്കള്‍ | ശ്രീദേവി ,ശങ്കരാടി ,ജോസ് പ്രകാശ് ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:54.
രാഗ സാഗരമേ... പ്രിയ ഗാന സാഗരമേ.. സ്വരമാലകളാം തിരമാലകളാൽ സ്വപ്ന മാലകൾ കോര്‍ത്തു കോര്‍ത്തുണരും ഭാവ സാഗരമേ ... (രാഗ സാഗരമേ ..) പാവനേ നിൻ പാദജയാകും പാലഴിപ്പൂമങ്കയിവൾ... (2) അലരിളം കയ്യിൽ അനശ്വര ധനമാം അമൃത കലശമേന്തി സരസ്വതി ഇവളേ.. ആ.. സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ... (രാഗ സാഗരമേ ..) തേന്മൊഴീ നിൻ ഭാവുകമണിയും മാണിക്യ പൂമാല ഇവൾ... (2) അടിമലരിണയിൽ അനശ്വര താളത്തിൻ അനഘവസന്തമേന്തി സരസ്വതി ഇവളേ.. ആ.. സരസ്വതി ഇവളേ.. ലക്ഷ്മിയും ഇവളേ.. ഇവളേ... (രാഗ സാഗരമേ ..) |