വിദ്യാലതയിലെ (അനുഗ്രഹം )
This page was generated on April 27, 2024, 3:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല ,കുമാരി രമണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാധ സലൂജ ,കെ പി ഉമ്മർ ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:45.
വിദ്യാലതയിലെ മൊട്ടുകളേ....വിളവിനിറക്കിയ വിത്തുകളേ..
നാളേ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളേ...
നാടിന്നേകുക നന്മകളേ...
(വിദ്യാലതയിലെ.....)

ലലല്ല ...ലല്ലല്ല.....ലലല്ല ...ലല്ലല്ല.....
പള്ളിക്കൂടം വിട്ടാലും പഠിപ്പ്.....നാളെ തുടരുന്നു....
പള്ളിക്കൂടം വിട്ടാലും പഠിപ്പ്.....നാളെ തുടരുന്നു....
പാരില്‍ ജീവിതപാഠശാലയില്‍ പരീക്ഷയെത്ര കിടക്കുന്നു...
പാരില്‍ ജീവിതപാഠശാലയില്‍ പരീക്ഷയെത്ര കിടക്കുന്നു...
പരീക്ഷയെത്ര കിടക്കുന്നു...

വിദ്യാലതയിലെ മൊട്ടുകളേ....വിളവിനിറക്കിയ വിത്തുകളേ..
നാളേ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളേ...
നാടിന്നേകുക നന്മകളേ...

പോയ പരീക്ഷകള്‍ നിസ്സാരം.....വരും പരീക്ഷകള്‍ ഗംഭീരം...
പോയ പരീക്ഷകള്‍ നിസ്സാരം.....വരും പരീക്ഷകള്‍ ഗംഭീരം...
പരാജയത്താല്‍...... നിരാശരായി...... പാദം തെറ്റിപ്പോകരുതേ...
പരാജയത്താല്‍ നിരാശരായി പാദം തെറ്റിപ്പോകരുതേ...
പാദം തെറ്റിപ്പോകരുതേ...

തടിയന്മാര്‍ ചിലര്‍ തറപറ്റും.....മടിയന്മാര്‍ അന്നു മലചുമക്കും..
തടിയന്മാര്‍ ചിലര്‍ തറപറ്റും.....മടിയന്മാര്‍ അന്നു മലചുമക്കും..
മണ്ടന്മാര്‍ ചിലര്‍ വിജയം നേടും....മണ്ടന്മാര്‍ ചിലര്‍ വിജയം നേടും....
മിണ്ടാപ്പൂച്ചകള്‍ കലമുടയ്ക്കും....

വിദ്യാലതയിലെ മൊട്ടുകളേ....വിളവിനിറക്കിയ വിത്തുകളേ..
നാളേ മലരായ് കായായ് പഴമായ് നാടിന്നേകുക നന്മകളേ...
നാടിന്നേകുക നന്മകളേ...
നാടിന്നേകുക നന്മകളേ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts