വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:40.
വരുമൊരു നാൾ സുഖം ഒരു നാൾ ദുഃഖം ഉലകിലെല്ലാമിതു നിയമം�എന്നാൽ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ് പാഴ്ക്കഥയായ് ഞാന്‍ ഒരു നാളിലും ഇരുളകലാത്തൊരു കഥയായ് പാഴ്ക്കഥയായ് അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിവൂ ഞാനതറിഞ്ഞീല മുകരുന്ന നേരമേ പൂവിന്റെ വാസനയറിയൂ ഞാനതറിഞ്ഞീലാ നുകരാത്ത തേനിനും മുകരാത്ത പൂവിനും കൊതിയാർന്നു കൈനീട്ടുകില്ലാ കൊതിയാർന്നു കൈനീട്ടുകില്ലാ (വരുമൊരു നാൾ) തകരും ചിറകുകൾ ഇനിയെത്ര കാലം താങ്ങി പറക്കുവാനാകും കരുമൊട്ടിൽ കരിയുവാന്‍ എങ്കിലീ ജീവിതം വിരിയേണ്ട വിരിയേണ്ട മേലും വിരിയേണ്ട വിരിയേണ്ട മേലും (വരുമൊരു നാൾ ) |