പ്രിയദർശിനി നിൻ (നീലസാരി )
This page was generated on May 6, 2024, 8:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപാപ്പനംകോട് ലക്ഷ്മണന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Adoor Basi ,ജോസ് പ്രകാശ് ,അടൂര്‍ ഭവാനി ,രവികുമാർ ,And Sumithra
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:05.

പ്രിയദര്‍ശിനീ നിന്‍ തിരുനാളല്ലേ തിരുനാളല്ലേ
തിരുമധുരം പകരുന്ന പതിനേഴല്ലേ പതിനേഴല്ലേ
മധുര യൌവ്വനത്തിന്‍ വരവേല്‍പ്പല്ലേ
ഒരു ചുടുചുംബനം സമ്മാനം സമ്മാനം
(പ്രിയദര്‍ശിനീ നിന്‍......)

കണികാണാനേഴുതിരി വിളക്കു തരാം
അണിയാനായ് ഇരണിയല്‍ പുടവ തരാം
കളിയാടാനമ്മാനപ്പന്തു തരാം
മതിമറന്നു ഞാന്‍ കൂടെ വരാം
(പ്രിയദര്‍ശിനീ നിന്‍.....)

മിഴിയില്‍ നീലാഞ്ജനം എഴുതിത്തരാം
കരിങ്കൂന്തല്‍ പൂചൂടി ഒതുക്കിത്തരാം
തിരുനെറ്റിയില്‍ തിലകക്കുറി ചാര്‍ത്തിത്തരാം
കരിവള കൈകളിലണിഞ്ഞുതരാം
(പ്രിയദര്‍ശിനി നിന്‍....) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts