വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി മാധുരി |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:58.
ആ...ആ... ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ... മുല്ലപ്പൂ നുരവിതറി ഓടിവാ.... മുത്താരത്തോരണമായ് ഒഴുകി വാ... (ഓളങ്ങളേ......) കാടുകള്‍ വസന്തത്തിന് കസവുചുറ്റി കടമ്പിനും കല്ല്യാണപ്പുടവ കിട്ടി കാറ്റിന്റെ മുരളികള്‍ കുരവയിട്ടു കസ്തൂരിപ്പൂക്കൈത വയസ്സറിഞ്ഞു കിളികളേ ചെല്ലക്കിളികളേ പാടി വാ കാര്യം പറഞ്ഞു വാ കിങ്ങിണിപ്പറവകളേ വാനിലെ വര്ണ്ണപ്പൂന്തളികകളേ.... താഴമ്പൂ താഴ്വരകള്‍ മണം വിതറി തളിരാമെന് കരളാ തേന്കയത്തില് മുങ്ങി പകലിന്റെ കളിച്ചെപ്പു നിറഞ്ഞു തൂകും പരിമളം രാവായാല്‍ ലഹരിയാകും ലതകളേ വെള്ളിക്കുലകളേ പാടിടൂ രാഗം പാടീടൂ ഭാവവിപഞ്ചികളേ...ഉണരും മോഹതരംഗങ്ങളേ.... ഓളങ്ങളേ കുഞ്ഞോളങ്ങളേ ഓടിവാ...തുള്ളിയൊഴുകി വാ... മുല്ലപ്പൂനുര വിതറി ഓടിവാ.... മുത്താരത്തോരണമായ് ഒഴുകി വാ... മുത്താരത്തോരണമായ് ഒഴുകി വാ... |