വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:25.
അഹാ...അഹാഹാഹാ...ആ.....അഹാഹാഹാ.... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ... പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ കണിമലരിന്‍ കല്പന നീ കവര്‍ന്നെടുത്തുവോ കാറ്റായ് വാ...പൂവായ് വാ.... കാത്തുനിന്ന കനവുകളേ കൂട്ടിനുവാ.... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ... വീണാതന്ത്രി വിളിച്ച നേരം വിരലുണര്‍ന്നുവോ വിരലു തൊട്ടുണര്‍ത്തിയപ്പോള്‍ വീണ പാടിയോ.. എന്‍ ഹൃദയം വീണയാകാന്‍ കാരണമെന്തേ നിന്‍ പ്രണയം വിരലുകളായ് മാറിയതെന്തേ... നിന്‍ പ്രണയം വിരലുകളായ് മാറിയതെന്തേ... ഹാഹാഹാ ആഹാഹാ...ആഹാഹാ.. ആ..... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ... പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ... തീരം മാടിവിളിച്ച നേരം തിരകള്‍ പാടിയോ.... തിരകള്‍ തേടിവന്ന നേരം കരയുണര്‍ന്നുവോ എന്റെ ദാഹം കടലലയായ് പായുവതെന്തേ... നിന്റെ മൌനം തീരമായ് മാറുവതെന്തേ... നിന്റെ മൌനം തീരമായ് മാറുവതെന്തേ... ഹാഹാഹാ ആഹാഹാ...ആഹാഹാ ആ..... കാറ്റുവന്നു തൊട്ടനേരം പൂചിരിച്ചുവോ... പൂ ചിരിച്ചു പുണര്‍ന്നനേരം കാറ്റലഞ്ഞുവോ... |