വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ പി ഉമ്മർ ,റാണിചന്ദ്ര |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:24.
കരിമ്പുകൊണ്ടൊരു നയമ്പുമായെന്‍ കരളിന്‍ കായലില്‍ വന്നവനേ കൊതുമ്പുതോണിയിലെന്നെയിരുത്തി തുഴഞ്ഞു പോവുക നീ ഓ തെയ്യന്നാരേ തനന്നാരേ താനാരേ കറമ്പി വാവിന്‍ മടിയില്‍ നിന്നൊരു വെളുത്ത സ്വപ്നകുമാരി വളകള്‍ കിലുക്കിയുണര്‍ത്തുമ്പോള്‍ നീ ഒളിച്ചു പോകുവതെവിടേ? എന്നെ തനിച്ചുറക്കുവതെന്തേ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..) അരയാല്‍ കുരുവികള്‍ കതിരുനിരത്തി കുരവമുഴക്കും കാവില്‍ ആരും കാണാതണിയിക്കാം ഞാന്‍ കൊരുത്ത തുളസിമാല പകരം തരുമോ വെള്ളി പുടവ? ഓ തെയ്യന്നാരേ തനന്നാരേ താനാരേ(2) (കരിമ്പുകൊണ്ടൊരു ..) |