വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:20.
സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍... അന്നൊരു പുലരിയിലോമന നിന്നു വര്‍ണ്ണദേവത പോലെ അഞ്ജനമിഴികളുമായി സ്വര്‍ണ്ണമല്ലീപുഷ്പവനത്തില്‍... രാത്രിയിലൊളിവില്‍ വാനം പൂകിയ പൂനിലാവിന് ചേലാ.. രാത്രിയിലൊളിവില്‍ വാനം പൂകിയ പൂനിലാവിന് ചേലാ.. മന്നില്‍ മറന്നു കളഞ്ഞൊരു നൂലിഴ നിന്നധരം ചിരിയാക്കി നിന് ചിരി കണ്ടു തളിര്‍ത്തു പൂവനം നിന്മേനി കണ്ടു തരിച്ചു മാധവം (സ്വര്‍ണ്ണമല്ലീ) അശ്വതിയുത്സവത്തേരു കണ്ടൊരു ശിശുവിന് ഹൃദയം പോലേ അശ്വതിയുത്സവത്തേരു കണ്ടൊരു ശിശുവിന് ഹൃദയം പോലേ അഴകിന്നത്ഭുതനിലയം കണ്ടെന് ആശാകലിക വിടര്‍ന്നു നിന്മൊഴി കേട്ടു ചിരിച്ചു കാവുകള്‍ നിന് ഗാനം കേട്ടു മദിച്ചു ചോലകള്‍ (സ്വര്‍ണ്ണമല്ലീ) |