ഹൃദയം മറന്നു (ചന്ദനച്ചോല )
This page was generated on May 1, 2024, 6:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ ജോയ്‌
ഗാനരചനമൂപ്പത്തു രാമചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,വിധുബാല ,ബേബി ഇന്ദിര ,ജോസ് പ്രകാശ് ,സുധീർ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:00.

ഹൃദയം മറന്നൂ... നാണയത്തുട്ടിന്‍റെ
കിലുകിലാശബ്ദത്തില്‍...
സ്നേഹബന്ധം..ആ സ്നേഹബന്ധം
ഈ ലോകയാഥാര്‍ത്ഥ്യമേ...
ഈ ലോകയാഥാര്‍ത്ഥ്യമേ...

അനഘമാം രത്നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു
കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി..
താളുകള്‍ മറിഞ്ഞൂ ജീവിതഗ്രന്ഥത്തില്‍...
സൗഹൃദം പോറല്‍ വരുത്തിവെച്ചു..
പോറല്‍ വരുത്തിവെച്ചു..

ഒരു ശാസ്ത്രഗ്രന്ഥവും ഇന്നോളം കണ്ടില്ല
മനമെന്ന പ്രതിഭാസം സൂക്ഷ്മമായി...
നാളുകള്‍ പൊഴിയും ആളുകള്‍ മറയും
തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും
മണ്ണില്‍ മറഞ്ഞുപോകും..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts