ജാതരൂപിണി (ബോയ്‌ ഫ്രണ്ട്‌ )
This page was generated on April 28, 2024, 3:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എൻ ശ്രീകാന്ത് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:56.
 ജാതരൂപിണീ നീ വളർന്നു
അനുരാഗജാലകം മിഴി തുറന്നൂ
പതിനേഴു വർഷങ്ങൾ പാരിജാതങ്ങൾ നിൻ
പാദങ്ങൾ പൂജിച്ചു വാടി വീണു (ജാതരൂപിണീ..)

പതിനെട്ടാം ജന്മനക്ഷത്രം നിന്റെ
പടിവാതിലിൽ വന്നുദിച്ചൂ
ആ വാനകുസുമത്തിൻ ഗന്ധവും ദീപ്തിയും
ആരൊമലേ ഞങ്ങൾ പങ്കിടട്ടേ
ഹാപ്പി ബർത്ത് ഡേ ടു യൂ
ഹാപ്പി ബർത്ത് ഡേ ടു യൂ (ജാതരൂപിണീ..)

അഭിനന്ദനത്തിൻ പ്രവാഹം ഇതു
തുടികൊട്ടും ജീവന്റെ ഗാനം
ആ സത്യ സൗന്ദര്യ ശക്തി തൻ വീചിയിൽ
ആശാലതേ ഞങ്ങൾ നീന്തിടട്ടേ
ഹാപ്പി ബർത്ത് ഡേ ടു യൂ
ഹാപ്പി ബർത്ത് ഡേ ടു യൂ (ജാതരൂപിണീ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts