തേൻപൂവേ നീയൊരൽപ്പം (പിക് ‌നിക് )
This page was generated on April 28, 2024, 3:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ലക്ഷ്മി ,ടി പി രാധാമണി ,അടൂര്‍ ഭാസി ,ജോസ് പ്രകാശ് ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:50.

ധിംധിംത ധിംധിംത ധിംധിംത ഹെയ്ഹെയ് - 2
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ- 2
തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ
നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ
പൊൻപരാഗം താ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ- 2
തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ
നീ കുടിക്കും തേനിനു പകരം ഗാനമാല താ
ഒരു ഗാനമാല താ

ആഹാഹോ ആഹാഹോ....
ഏതു നിലാവിൽ ഏതു കിനാവിൽ
മോഹമുണർന്നെൻ ജീവനുലഞ്ഞു
ധിംതാരൊ തന്ന ധിംതാരൊ ഹെയ് ഹെയ്
ഏതു നിലാവിൽ ഏതു കിനാവിൽ
മോഹമുണർന്നെൻ ജീവനുലഞ്ഞു
ഈ വൈശാഖം തന്ന നിലാവിൽ
പൂമഴ പെയ്തെൻ പ്രാണനുലഞ്ഞു
താളത്തിൽ കാറ്റോടും നേരം
തലചായ്ക്കും കുടമുല്ലത്തൈ
കല്പനയിങ്കൽ നീ കാറ്റായ്
ഞാൻ പാവം മുല്ലത്തൈയായി

ആഹാഹോ ആഹാഹോ....
എന്നുടെ മോഹം നിന്നിലലിഞ്ഞു
നിന്നുടെ മോഹം എന്നിലലിഞ്ഞു
ധിംതാരൊ തന്ന ധിംതാരൊ ഹെയ് ഹെയ്
എന്നുടെ മോഹം നിന്നിലലിഞ്ഞു
നിന്നുടെ മോഹം എന്നിലലിഞ്ഞു
കാടിതിൽ സ്വർഗ്ഗം നീയുണ്ടെങ്കിൽ
സ്വർഗ്ഗവും നരകം നീയില്ലെങ്കിൽ
പറയാനൊരു കഥ കരളിൽ
പൈങ്കിളി പോലെ പിടയ്ക്കുന്നു
മധുരം പാടും കിളിയാകൂ നീ
എൻ പൊൻകൂട്ടിലെ കിളിയാകൂ
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ- 2

തേൻപൂവേ നീയൊരല്പം തേൻ കുടിക്കാൻ താ
നിൻ ചുണ്ടിൽ തൂവിനില്ക്കും പൊൻപരാഗം താ
പൊൻപരാഗം താ
തേൻവണ്ടേ നീയെനിക്കൊരു വീണ വാങ്ങി താ
നീ കുടിക്കും തേനിനു പകരം ഗാനമാല താ
ഒരു ഗാനമാല താ
ധിംധിംത ധിംധിംത ധിംധിംത ഹെയ്ഹെയ് - 2
തെയ്യഹൊ തെയ്യഹൊ തൈ തൈ തൈ തൈ- 2
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts