ചന്ദ്രക്കലമാനത്ത് (പിക് ‌നിക് )
This page was generated on April 27, 2024, 11:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ലക്ഷ്മി ,ടി പി രാധാമണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:51.

ചന്ദ്രക്കലമാനത്ത് ചന്ദനനദി താഴത്ത്
നിന്‍ കൂന്തല്‍ തഴുകിവരും പൂന്തെന്നല്‍ കുസൃതിയോ
തങ്കനിലാവിന്റെ തോളത്ത്

ഇന്നെന്റെയിണക്കിളിയക്കരേ
ഇടനെഞ്ചുപൊട്ടിഞാനിക്കരെ
അലതല്ലുമാറ്റിലെ അമ്പിളിയെന്നപോല്‍
ആത്മാവിലാമുഖം തെളിയുന്നൂ
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........

ഈക്കാട്ടു കടമ്പുകള്‍ പൂക്കുമ്പോള്‍
ഇലഞ്ഞികള്‍ പൂമാരിതൂകുമ്പോള്‍
ഒഴുകുന്നതെന്നലില്‍ പൂമണമെന്നപോല്‍
ഓര്‍മയില്‍ നിന്‍ ഗന്ധം ഉണരുന്നു
എവിടെ എവിടെ നീയെവിടെ
വിളികേള്‍ക്കൂ........
ചന്ദ്രക്കലമാനത്ത്.........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts