വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:50.
പൂവുകള്‍ക്ക് പുണ്യകാലം മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം നക്ഷത്ര തിരികൊളുത്തും നിലാവിന്റെ കൈകളില്‍ നിശ്ചയ താമ്പൂല താലം പൂവുകള്‍ക്ക് പുണ്യകാലം മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം മാനത്തെ നവരത്ന വ്യാപാര തെരുവുകളില്‍ മഞ്ചലേറി വന്നിരങ്ങിയ രത്നവ്യാപാരി (2) ഒരു വളയ്ക്ക് മുത്തു തരൂ ഒരു മിന്നിനു പൊന്ന് തരൂ (2) ഒരു കോടി ദ്വീപുകളുടെ അധിപനല്ലെ നീ ? അധിപനല്ലേ നീ ? പൂവുകള്‍ക്ക് പുണ്യകാലം മേയ് മാസ രാവുകള്‍ക്ക് വേളിക്കാലം സ്വപ്നത്തിന്‍ സ്വരരാഗ സംഗീത സദസ്സുകളില്‍ സ്വര്‍ണ്ണ വീണ മീട്ടി വന്നൊരു സര്‍ഗ്ഗസഞ്ചാരി ഒരു നിമിഷം കൂടെ തരൂ ഒരു പല്ലവി പാടിത്തരൂ (2) ഒരു ഗാന സാഗരത്തിന്‍ അധിപനല്ലെ നീ അധിപനല്ലേ നീ (പൂവുകള്‍ക്ക്..) |