അജ്ഞാത പുഷ്പമേ (മധുരപ്പതിനേഴ് )
This page was generated on May 1, 2024, 2:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാഘവന്‍ ,സുമിത്ര ,കെ പി ഉമ്മർ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:42.


അജ്ഞാതപുഷ്പമേ അഭിരാമപുഷ്പമേ
ഏതുസ്വര്‍ണ്ണ താഴ്വരയില്‍ വിടര്‍ന്നൂ നീ
ഏതുവനമണ്ഡപത്തില്‍ വളര്‍ന്നൂ നീ
അജ്ഞാതപുഷ്പമേ....

കൂടുവിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ
നിന്‍ കുരുന്നിളം കരളിലെന്റെ നൊമ്പരം
പൂവല്‍ച്ചിറകുകള്‍ തളര്‍ന്നുപോയോ
നിന്റെ പൂവനവീഥികള്‍ പിഴച്ചുപോയോ?
ആഹാ ഓഹോ ആഹാ

നൂലുപൊട്ടിപ്പറന്നുവീഴും കടലാസുപട്ടമേ
നിന്‍ കഥയെന്നോടോതുകനീ സാദരം
പൊട്ടിയ നൂലുകള്‍ ഞാന്‍ ചേര്‍ത്തുകെട്ടാം
നിന്റെ മോഹനകാമനകള്‍ വിടര്‍ന്നിടട്ടേ
ആഹാ ഓഹോ ആഹാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts