വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന്‍ ,കസ്തൂരി ശങ്കർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:40.
ഐശ്വര്യദേവതേ നീയെൻ മനസ്സിലെ ആയിരം കതകുകൾ തുറന്നൂ ആദ്യം വലം കാൽ വച്ചകത്തു വന്ന ആയിരമുഷസ്സുകൾ കൂടെ വന്നു നിന്റെ കൂടെ വന്നു (ഐശ്വര്യ..) ആരുടെ കരപരിലാളനത്താൽ എന്റെ താരുണ്യപുഷ്പങ്ങൾ കുളിരു കോരി ഇന്നു, കുളിരു കോരി ആ വസന്തത്തിന്റെ രാജശില്പി അങ്ങ് രാജശില്പീ എന്റെ ഭാവനാശില്പത്തിൻ ഭാഗ്യലക്ഷ്മി നീ ഭാഗ്യലക്ഷ്മി (ഐശ്വര്യ..) ആരുടെ പ്രമദ കടാക്ഷങ്ങളാൽ എന്റെ ആയിരമാശകൾക്കഴകു കൂട്ടി ഇന്നുമഴകു കൂട്ടി ആ മനോരാജ്യത്തെ ചക്രവർത്തീ അങ്ങ് ചക്രവർത്തി എന്റെ പ്രേമസാമ്രാജ്യത്തെ സ്വർഗ്ഗപുത്രി നീ സ്വർഗ്ഗപുത്രീ (ഐശ്വര്യ..) |