വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | സലില്‍ ചൗധരി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ശര്‍മ്മ ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:27.
നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ വേണോ പുളിയിലക്കര പുടവ വേണോ ചോലപ്പൊന്മാനേ..(2) കാക്കപ്പുലനാള്‍ പാലരി ഇന്നു കാവിലെല്ലാം കാവടി (2) കൊച്ചു കാവളം കാളീ.. തങ്കത്താലി തീര്ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ.. നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ.. വെള്ളി വെയിലു നെയ്ത പുടവ തരുമോ പുളിയിലക്കര പുടവ തരുമോ ചോലപ്പൊന്മാനേ..(2) വീട്ടിലെത്താന്‍ നേരമായ് മുളംകൂട്ടിലെത്താന്‍ നേരമായ്..(2) കൊച്ചു കന്നിപ്പൂവാലീ.. കന്നിമാല കോര്‍ക്കാറായ് മനസ്സേ തേന്‍ കുടിയ്ക്കൂ നീ... (പു)നീലപ്പൊന്മാനേ. തേന്‍വരിയ്ക്ക കാട്ടിലെ വെണ്‍തേക്കു പൂക്കും കാട്ടിലെ (2) പിഞ്ചു പീലി ചെങ്ങാലീ.. നിന്റെ പാട്ടു ഞാന്‍ കേട്ടു മനസ്സേ താളമാകൂ നീ... നീലപ്പൊന്മാനേ.. എന്റെ നീലപ്പൊന്മാനേ. |