ഗഗനമേ ഗഗനമേ (ചക്രവാകം )
This page was generated on May 18, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബേബി ഇന്ദിര
ഗാനത്തിന്റെ വരികള്‍
Last Modified: July 07 2020 05:10:19.



ഗഗനമേ... ഗഗനമേ...
ഗഹനഗഹനമാമേകാന്തതേ...
ഗഗനമേ... ഗഗനമേ...
ഗഹനഗഹനമാമേകാന്തതേ...
ഏകാന്തതയിലെ പേരറിയാത്തൊരു
മൂകനക്ഷത്രമേ...
ഭൂമിയ്ക്കു നിന്നെക്കണ്ടിട്ടു പേടി.. പേടി..പേടി...

ഏതോയുഗത്തിലെ നിശ്ശബ്ദതയുടേ ഭൂതോദയം പോലെ
അവതരിച്ചൂ നീ അവതരിച്ചൂ...
കാലത്തിന്‍ കാണാത്ത ചുവരും ചാരി നീ
ഏകാകിയായ് നില്‍പ്പൂ നീ ഏകാകിയായ് നില്‍പ്പൂ
കത്തുന്നകണ്ണുമായ് ക്ഷീരപഥത്തിലെ രാത്രിഞ്ചരനെപ്പോലെ
(ഗഗനമേ.....)

സൌരയൂഥത്തിനെ മാനസപുത്രിയാം ഭൂമിദേവിയെപ്പോലെ
തപസ്സിരിക്കൂ നീ തപസ്സിരിക്കൂ
കാലത്തിന്‍ തേരില്‍ നിന്നൊരു പെണ്‍പൂവിനെ കൈനീട്ടിവാങ്ങിക്കൂ
ശൂന്യമാം നിന്റെയീ ഏകാന്തതയെ സ്നേഹസുരഭിലമാക്കൂ...നീ
പ്രേമസുരഭിലമാക്കൂ..
(ഗഗനമേ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts